ബ്ലാക്ക് ബെൽറ്റ് കരാട്ടെ അക്കാദമി സീതാംഗോളിയിൽ പ്രവർത്തനമാരംഭിച്ചു


കുമ്പള : ബ്ലാക്ക് ബെൽറ്റ് കരാട്ടെ അക്കാദമി സീതാംഗോളിയിൽ ബുധനാഴ്ച പ്രവർത്തനമാരംഭിച്ചു. ശ്രീമതി. ശില്പ ദേവയ്യ ഐ പി എസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അഡ്വ. ശ്രീകാന്ത്, തോമസ് ഡിസൂസ, ഇ കെ മുഹമ്മദ് കുഞ്ഞി, ജയന്ത പാട്ടാളി,മുഹമ്മദ് സിയാദ് എം കെ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രായഭേതമന്യേ ഏതൊരാൾക്കും കരാട്ടെ അഭ്യസിക്കാനുതകുന്ന തരത്തിലാണ് പരിശീലനം നൽകുകയെന്ന് പരിശീലകൻ അഷ്രഫ് അറിയിച്ചു.