റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ബാണാസുര സാഗര്‍ ഡാം ഇന്ന് 3 മണിക്ക് തുറക്കും

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, ബാണാസുര സാഗര്‍ അണക്കെട്ട് 3 മണിക്ക് തുറക്കും

വയനാട്: ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ പ്രദേശത്തു പെയ്യുന്ന മഴവെള്ളം കരമാന്‍ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാല്‍ ഇന്ന് (10-08-19) ന് രാവിലെ എട്ടു മണി മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3.00 മണി മുതല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുടര്‍ന്ന് ജലം മിതമായ തോതില്‍ പുറത്തേക്ക് ഒഴുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്‍റീമീറ്റര്‍ മുതല്‍ 15 സെന്‍റീമീറ്റര്‍ വരെ വര്‍ദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മന്ത്രി എം എം മണി ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പ്രധാന ജലവൈദ്യുത പദ്ധതികളായ ഇടുക്കി- 35, ഇടമലയാര്‍- 45, കക്കി- 34, പമ്പ -61 ശതമാനം വീതമാണ് വെള്ളം നിറഞ്ഞിട്ടുള്ളത്. നിലവില്‍ ഈ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്നും എം എം മണി അറിയിച്ചു.

മഴക്കെടുതി നേരിടുന്ന വയനാട് ജില്ലയില്‍ മാത്രം 186 ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ക്യാമ്ബുകളിലായി കാല്‍ ലക്ഷത്തോളം താമസിക്കുന്നുണ്ട്.