ശ്രീകൃഷ്ണ ജന്മാഷ്ഠമിയുടെ ഭാഗമായി ശോഭയാത്ര നടത്തി


ബദിയടുക്ക : ബദിയടുക്കയിൽ ശ്രീകൃഷ്ണ ജന്മാഷ്ഠമിയുടെ ഭാഗമായി ശോഭയാത്ര നടത്തി. ശ്രീകൃഷ്ണ ജന്മാഷ്ഠമിയോടനുബനന്ധിച്ച് ബദിയഡുക്ക ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ ഗണേശ ഭജന മന്ദിരത്തില്‍ വിവിധ പരിപാടികളോടെ ഭക്തി സാന്ദ്രമായ അന്തരിക്ഷത്തില്‍ ജന്മാഷ്ഠാമി ആഘോഷ പൂര്‍വ്വം കൊണ്ടാടുന്നു. ഇതിന് ബദിയഡുക്ക പൂമാണി കിന്നിമാണി ദൈവസ്ഥാന പരിസരത്ത് നിന്നും മുന്നോടിയായി മുത്ത് കുടയേന്തി ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ ശ്രീ കൃഷ്ണ വേശമണിഞ്ഞ ബാലിക ബാലകന്‍മാരെ അണി നിരത്തി ബദിയഡുക്ക ടൗണില്‍ ശോഭ യാത്ര നടത്തി. തുടര്‍ന്ന് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു