കാര്‍ ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


കാസര്‍കോട് :  ബദിയഡുക്ക ബോള്‍ക്കട്ടയില്‍ കാര്‍ ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൃഷി ഓഫീസ് ജീവനക്കാരന്‍ മരിച്ചു. പാത്തനടുക്കത്തെ പരേതരായ കുഞ്ഞിരാമന്‍-ശാന്ത ദമ്പതികളുടെ മകന്‍ രാധാകൃഷ്ണന്‍ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരിയോടെയായിരുന്നു അപകടം. മുള്ളേരിയ ഭാഗത്തുനിന്ന് ഓഫീസിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ രാധാകൃഷ്ണനെയും ഉണ്ണികൃഷ്ണനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഭാര്യയും ഒരു മാസം പ്രായമുള്ള ഒരു മകളുമുണ്ട്. സഹോദരങ്ങള്‍ : ലത, ജ്യോതി.