ബദിയഡുക്കയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം


ബദിയടുക്ക : ബദിയഡുക്കയിൽ കാറും ബൈക്കും കൂട്ടിയിടിച്ചണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബദിയഡുക്ക കൃഷി ഓഫീസ് ജീവനക്കാരായ മുള്ളേരിയ പാത്തനടുക്കത്തെ രാധകൃഷ്ണന്‍ (38), കാടകത്തെ ഉണ്ണികൃഷ്ണന്‍(36), കാര്‍ ഡ്രൈവര്‍ മാവിനക്കട്ട അജ്ജിക്കൊളഞ്ചയിലെ അബ്ദുള്ള(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രാധകൃഷ്ണന്‍റെ നില ഗുരുതരമാണ്. രാധകൃഷ്ണനേയും ഉണ്ണികൃഷ്ണനേയും കാസറഗോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാര്‍ ഡ്രൈവര്‍ അബ്ദുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയും, ഉണ്ണി കൃഷ്ണനെ നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപിച്ചു. ബദിയഡുക്ക- മുള്ളേരിയ റൂട്ടിലെ ബാറഡുക്കക്കും ബോളുക്കട്ടക്കുമിടയിലാണ് അപകടമുണ്ടായത്.  കാര്‍ മറ്റൊരു വാഹനത്തിനെ മറി കടക്കുന്നതിനിടയില്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.