ബദിയഡുക്കയിൽ വസ്ത്രാലയത്തിന് തീ പിടിച്ചു


ബദിയഡുക്ക : ബദിയഡുക്കയിൽ വസ്ത്രാലയത്തിന് തീ പിടിച്ചു. ബദിയഡുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി മനുവിന്‍റെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് നാട്ടുകാർ കടയുടമയെ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ച് വരുത്തി കട തുറന്നതിനാല്‍ വന്‍ നാശ നഷ്ടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.