മണ്ണിടിച്ചിൽ; ബദിയഡുക്ക-പെര്‍ള റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു

ബദിയടുക്ക: കനത്ത മഴയെ തുടര്‍ന്ന് ചെർക്കള- കല്ലടുക്ക റോഡിലെ കരിമ്പിലയില്‍ റോഡരികില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന്  ബദിയഡുക്കയില്‍ നിന്നും പെര്‍ള -പുത്തൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപെട്ടു.

റോഡ് മെക്കാഡം ചെയ്യുന്നതിന്‍റെ ഭാഗമായി റോഡ് വീതി കൂട്ടിയിട്ടിയിരുന്നു. ഈ സമയത്ത് അശാസ്ത്രീയമായ രീതിയില്‍ പാതയോരത്തെ കുന്നിടിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. മണ്ണ് നീക്കം ചെയ്ത വിടവിലൂടെ കുത്തിയൊലിച്ചിറങ്ങുന്ന മഴ വെള്ളമാണ് മണ്ണിടിച്ചിലിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.  ദിവസങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദിവസങ്ങളോളം ഗതാഗതം തടസ്സപെട്ടിരുന്നു. ഇത് വഴി യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്.