കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 24 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ഒരാള്‍ അറസ്റ്റിലായി . എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കാസര്‍ഗോഡ് സ്വദേശിയാണ് സുരക്ഷാ വിഭാകത്തിന്റെ പിടിയിലായത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും ഡോളര്‍, സൗദി റിയാല്‍, യുഎഇ ദിര്‍ഹം എന്നീ കറന്‍സികള്‍ പിടിച്ചെടുത്തു .
കൈവശം ഉണ്ടായിരുന്ന ട്രോളിബാഗിന്റെ ഹാന്റിലിനകത്താണ് ഒളിപ്പിച്ച നിലയിലായിരുന്നു ഇവ . വിദേശത്ത് ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാള്‍ സ്ഥിരമായി വിദേശയാത്ര നടത്തുന്നതായി പാസ്പോര്‍ട്ട് രേഖകളില്‍ നിന്നും വ്യക്തമായതിനെ തുടര്‍ന്ന് സംശയം തോന്നിയതിനാലാണ് അധികൃതര്‍ വിശദമായ പരിശോധന നടത്തിയത്.