വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന കേസിൽ ഉപ്പള സ്വദേശികൂടി അറസ്റ്റിലായി


Related image
കാസറഗോഡ് :  ചെങ്കളയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന കേസിൽ ഉപ്പള സ്വദേശി അറസ്റ്റിലായി.  ഉപ്പള പത്താടിയിലെ ഷാഹുല്‍ ഹമീദിനെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ മഞ്ചേശ്വരം പാവൂര്‍ ജീര്‍കട്ടയിലെ അബ്ദുല്‍ സലീമി (42) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സലീമിനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തില്‍ ഹമീദിനും പങ്കുള്ളതായി തെളിഞ്ഞത്. തിങ്കളാഴ്ചയാണ് ചെങ്കള ബംബ്രാണിയിലെ ഷഫീഖിന്റെ മകള്‍ മറിയം ജുസ്സയുടെ ഒന്നര പവന്‍ മാല കവര്‍ന്നത്. മോഷ്ടാക്കളുടെ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.