ആബിദ് വധക്കേസടക്കം മൂന്ന് കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ


കാസറഗോഡ് : എരിയാലിലെ ആബിദ് വധക്കേസടക്കം മൂന്ന് കേസുകളിലെ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള പെർവാഡിലെ പെർവാഡ് ഷംസു (36) വിനെയാണ് എസ്.ഐ.മെൽവിൻ ജോസും സംഘവും വ്യാഴാഴ്ച വൈകീട്ട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. 2007 ൽ നടന്ന ആബിദ് കേസ്, 2008 വധശ്രമകേസ്, 2009 ൽ വ്യാപാരിയെ തട്ടികൊണ്ടു പോകൽ തുടങ്ങി കേസുകളിൽ പ്രതിയായ ഷംസു ഗൾഫിലേക്ക് കടക്കുകയും പിന്നീട് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയുമായിരുന്നു. നാട്ടിലെത്തിയ വിവരമറിഞ്ഞ് പോലീസ് ഇയാളെ അന്വേഷിച്ച് വരുന്നതിനിടെയാണ് പിടിയിലാകുന്നത്. നിരവധി തവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഷംസുവിനെതിരേ കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുള്ളതായും പോലീസ് അറിയിച്ചു.

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here