മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന 12 ലക്ഷം രൂപയുമായി കുമ്പള സ്വദേശി അറസ്റ്റിൽമഞ്ചേശ്വരം : കര്‍ണ്ണാടക ആര്‍ ടി സി ബസില്‍ മതിയായ രേഖകളില്ലാതെ അനധികൃതമായികടത്തുകയായിരുന്ന 12,53,750 രൂപയുമായി യുവാവ് അറസ്റ്റില്‍. കുമ്പളയിലെ അഹമ്മദ് ദില്‍ഷാദ്(21)യാണ് അറസ്റ്റിലായത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ മംഗളുരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ സംശയ സാഹചര്യത്തില്‍ കണ്ട അഹമ്മദിനെ ചോദ്യം ചെയ്തതോടെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ രഹസ്യമായി സൂക്ഷിച്ച പണം കണ്ടെത്തുകയായിരുന്നു. പണം എണ്ണി തിട്ടപ്പെടുത്തിയതിന് ശേഷം തുടര്‍ നടപടികള്‍ക്കായി മഞ്ചേശ്വരം പോലീസിന് കൈമാറി.