സ്പിരിറ്റിൽ നിറം ചേർത്ത് വിൽപന; ഒരാൾ പിടിയിൽ


കുമ്പള : സ്പിരിറ്റില്‍ നിറംചേര്‍ത്ത് വില്‍പന നടത്തുകയായിരുന്ന മധ്യവയസ്കനെ എക്‌സൈസ് സംഘം പിടികൂടി. ഇയാളില്‍ നിന്നും നാലര ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. നീര്‍ച്ചാല്‍ കുംട്ടിക്കാന പാടലടുക്കയിലെ സി. എച്ച്‌ വിശ്വനാഥനനെ (52) യാണ് കുമ്പള റേഞ്ച് ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന സോണി ഐസക്കിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്. പരിശോധനയില്‍ സ്പിരിറ്റില്‍ നിറം ചേര്‍ത്ത് നേര്‍പ്പിച്ച്‌ വില്‍പന നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. കാസര്‍കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.