/https://s3.ap-south-1.amazonaws.com/circlecontent/content-5cc2c3ea6a602f3f3cb84076_1566294506999-image_5cc2c3ea6a602f3f3cb84076_45aea1ca055525ec5e6b25aad44835a3.jpg)
ബദിയടുക്ക : ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴര ലീറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി 47കാരന് അറസ്റ്റില്‍. മൗവ്വാറിലെ ജയന്തനാണ് അറസ്റ്റിലായത്. ഓട്ടോ കസ്റ്റഡിയിലെടുത്തു. ബദിയഡുക്ക എക്സൈസ് റെയ്ഞ്ചെ് അധികൃതര്‍ മൗവ്വാറില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യ കടത്ത് പിടികൂടിയത്. മൗവ്വാര്‍, നാരംപാടി, ബെള്ളിഗെ പ്രദേശങ്ങളില്‍ മദ്യ വില്‍പ്പന വ്യാപകമാണെന്ന് പരാതിയുണ്ട്.