അൽത്താഫ് വധക്കേസ്: കസ്റ്റഡിയിൽ വിട്ട പ്രതിയിൽ നിന്നു തെളിവെടുത്തു

Image result for Justiceഉപ്പള : ഉപ്പള സോങ്കാൽ പുളിക്കുത്തിയിലെ അൽത്താഫി (41) നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മൂന്നു ദിവസത്തേക്ക് കുമ്പള പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു. കുമ്പള ബംബ്രാണയിലെ അബ്ദുൽ ജലീലി (22) നെയാണ് കസ്റ്റഡിയിൽ വിട്ടത്. ബുധനാഴ്ച രാവിലെ അൽത്താഫിനെ തട്ടിക്കൊണ്ടുപോയ സ്ഥലമടക്കമുള്ള വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി തെളിവെടുത്തു.വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ ജൂണിലാണ് അൽത്താഫിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസിലെ മറ്റു പ്രതികളായ പെരിങ്കടിയിലെ അബ്ദുൽ റുമൈസ്, മുഖ്യ പ്രതി മൊയ്തീൻ ഷബീർ, ഷിറിയ കുന്നിലെ മുഹമ്മദ് റഫീഖ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ അബ്ദുൽ ലത്തീഫിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല.