ആദൂർ: പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ കുറിച്ച് സൂചന. മൃതദേഹം മലപ്പുറം സ്വദേശിയുടെതാണെന്നാണ് സംശയം. മൃതദേഹത്തിന്റെ ഷര്‍ട്ടില്‍ നിന്നും കണ്ടെത്തിയ ഒരു തിരച്ചറിയല്‍ കാര്‍ഡില്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ അബ്ദുൽ ലത്തീഫിന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം മലപ്പുറം സ്റ്റേഷനുമായി ബന്ധപ്പെട്ടപോള്‍ കഴിഞ്ഞ ഏഴാം തീയതി മുതൽ അബ്ദുൽ ലത്തീഫ് എന്നയാളെ കാണാതായതായി മലപ്പുറത്ത് പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡില്‍ കാണപ്പെട്ട വ്യക്തി ഇത് തന്നെയാണോയെന്ന് വ്യക്തമല്ലെന്നും, ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞാല്‍ മാത്രമെ മൃതദേഹം ലത്തീഫിന്റെതാണെന്ന് ഉറപ്പ് വരുത്താന്‍ കഴിയുകയുള്ളുവെന്നും പോലീസ് അറിയിച്ചു. മൃതദേഹത്തില്‍ കണ്ട തിരച്ചറിയല്‍ കാര്‍ഡ് മരിച്ച വ്യക്തിയുടെതാണെങ്കില്‍ എങ്ങിനെയാണ് ഇവിടെയെത്തി എന്നതിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ശരീരത്തിൽ കയര്‍ വലിച്ച് മുറുക്കി നിലയിലായിരുന്നതിനാൽ കൊലപാതകതകമാണോയെന്നും സശയിക്കുന്നു. ജനവാസ കേന്ദ്രത്തിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് മൃതദേഹം കണ്ടത്തിയിരുന്നത്.
Also read: പണിതീരാത്ത കെട്ടിടത്തിനകത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
Also read: പണിതീരാത്ത കെട്ടിടത്തിനകത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി