ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്


കാസര്‍കോട്: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.  ചെമ്മനാട് സ്വദേശി രമേശന്‍ എന്ന യുവാവിനാണ് പരിക്കേറ്റത് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്നും പുതിയ ബസ് സ്റ്റാന്റിലേക്ക് വരികയായിരുന്നു ബൈക്കും ലോറിയും  ബൈക്ക് യാത്രക്കാരന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്.  ലോറി ഡ്രൈവര്‍ ഇറങ്ങി ഓടി. പരിക്കേറ്റ യാത്രക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.