പ്രളയബാധിത മേഖലയിൽ സേവനം ചെയ്ത് മടങ്ങുകയായിരുന്ന വാഹനം അപകടത്തിൽപെട്ടു; കുമ്പള സ്വദേശിയടക്കം 6 പേർക്ക് പരിക്ക്

കുമ്പള / കരിവെള്ളൂർ • കവളപ്പാറ പ്രളയബാധിത മേഖലയിൽ സേവനം ചെയ്ത് മടങ്ങുകയായിരുന്ന വാഹനം അപകടത്തിൽപെട്ടു, കുമ്പള സ്വദേശികളടക്കം ആറ് പേർക്ക് പരിക്ക്. പുലർച്ചെ ഒരു മണിയോടെയാണ് കരിവെള്ളൂരിൽ വെച്ച് ഇവർ സഞ്ചരിച്ച കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. 

കാറിലുണ്ടായിരുന്ന ഷിറിയ സ്വദേശി അഷ്‌റഫ് ബായാര്‍, ഷരീഫ് നായന്മാർ മൂല, അബ്ദുല്‍ ലത്തീഫ് ആലുവ, കെ പി ഖലീല്‍, ഉപ്പള സ്വദേശി മുഹമ്മദ് ഇല്യാസ്, നൗഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.