ബന്തിയോട് കാറും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്


ബന്തിയോട് : കാറും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9.30 ഓടെ ബന്തിയോട് വെച്ചായിരുന്നു അപകടം. കെ.എ.19 എം ജി 8473 കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന ബെൽത്തങ്ങാടി സ്വദേശികളായ സിഹാൻ (20), അറഫാത്ത് (22) എന്നിവരും മറ്റു രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവരെ ബന്തോയോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് സാരമുള്ളതിനാൽ മംഗളൂരുവിലേക്ക് മാറ്റി.

കാറിന് മുമ്പിലുണ്ടായിരുന്ന ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർവശത്ത് കൂടി വരികയായിരുന്ന ലോറിയുമായി കാർ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here