കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി


ബംഗളൂരു: നേത്രാവതി നദിക്ക്​ സമീപത്തു വെച്ച്‌​ കാണാതായ കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്​.എം കൃഷ്​ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി.

മത്സ്യത്തൊഴിലാളികളാണ്​ നേത്രാവതി നദിയില്‍​ മൃതദേഹം കണ്ടെത്തിയത്​. അദ്ദേഹത്തെ അവസാനമായി കണ്ട പാലത്തിന്റെ ഏതാനും ദൂരം അകലെ ഹൊയ്​ഗെ ബസാറില്‍ നിന്നാണ്​മൃതദേഹം കണ്ടുകിട്ടിയത്​. തിങ്കളാഴ്​ചയാണ്​ സിദ്ധാര്‍ത്ഥയെ കാണാതായതായത്​. തീരരക്ഷാ സേനയും നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയുംഅദ്ദേഹത്തിന്​ വേണ്ടി നദിയില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. 34 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ്​ മൃതദേഹം ​കണ്ടെത്തിയത്​.

ബിസിനസിലെ കടബാധ്യതയും താന്‍ നേരിടുന്നസമ്മര്‍ദ്ദവുംവെളിപ്പെടുത്തിക്കൊണ്ട്​ സിദ്ധര്‍ത്ഥ കഫേ കോഫി ഡേ ബോര്‍ഡ്​ ഡയറക്​ടര്‍മാര്‍ക്ക്​ ഈ മാസം 27ന്​ അയച്ച കത്ത്​ പുറത്തു വന്നിരുന്നു. ഒരു സംരംഭകനെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടു​വെന്നും തന്നെ വിശ്വസിച്ചവരെ നിരാശരാക്കിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പരാമര്‍ശിചുകൊണ്ടായിരുന്നു കത്ത്​.

തനിക്കു താങ്ങാന്‍ കഴിയാത്ത വിധം സമ്മര്‍ദ്ദമുണ്ടെന്നും അതിനാല്‍എല്ലാം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇശതല്ലാം കണക്കിലെടുത്ത്​സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്​തതാകാ​മെന്ന നിഗമനത്തിലായിരുന്നു പൊലീസ്​.