ചെങ്കളയിൽ ക്ഷയരോഗിക്കൾക്ക് 6 മാസത്തേക്ക് പോഷകാഹാര കിറ്റ്ചെർക്കള, (ജൂലൈ 12, 2019, www.kumblavartha.com) ●ചെങ്കളഗ്രാമപഞ്ചായത്തിലെ ക്ഷയ രോഗത്തിന് മരുന്ന്കഴിക്കുന്ന രോഗികൾക്ക് പോഷകാഹാരകിറ്റ് നൽകുന്നു. ചെങ്കള പി.എച്ച്സിൽ പേര് രജിസ്ടർ ചെയ്തിട്ടുള്ള രോഗികൾക്കാണ് മരുന്ന് കഴിക്കുന്ന കാലയളവിൽ പോഷകാഹാരം നൽകുന്നത്. പഞ്ചായത്തിന്റെ 2019 -20 വാർഷിക പദ്ധതിയിൽ പ്പെടുത്തിയാണ് പരിപാടി നടപ്പാക്കുന്നത്.

മെഡിക്കൽ ഓഫീസർ ഡോ:ഷമീമ തൻവീറിന് കിറ്റ്  കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ ഹാജിറ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാഹിദ, താഹിർ, സുഫൈജ, ജയശ്രീ, ഓമന, നാസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഫീസ് ഷാഫി, ജെ.പി.എച്ച്. എൻമാരായ ജലജ, കൊച്ചുറാണി, നിഷ എന്നിവർ പ്രസംഗിച്ചു.
keyword : tuberculosis-six-months-Nutrition-Kit-chenkala