ട്രോളിങ് നിരോധനം ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും

Image result for ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. ഇതോടെ സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകും.

രജിസ്‌ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ ഏന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മത്സ്യതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ബയോമെട്രിക്ക് കാര്‍ഡുകളുടെ വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

ലൈസന്‍സ് രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പടെയുള്ളവ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് ബോട്ടുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഉള്ളത്. കലാവസ്ഥ വ്യതിയാനവും മഴയുടെ കുറവ് തൊഴിലാളികളുടെ പ്രതീക്ഷക്ക് നേരിയ മങ്ങല്‍ ഏല്‍പ്പിച്ചിടുണ്ട്. യാര്‍ഡുകളില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി. ഐസ് നിറക്കുന്ന ജോലികള്‍ തുടങ്ങി. അതേസമയം മണ്‍സൂണ്‍കാല ട്രോളിങ്ങ് നിരോധനം അശാസ്ത്രീയമാണെന്ന നിലപാടിലാണ് ബോട്ടുടമകളുള്ളത്.