ഭേ​ദ​ഗ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​ള്ളി; മു​ത്ത​ലാ​ക്ക് ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ പാ​സായിന്യൂ​ഡ​ല്‍​ഹി: മൂ​ന്നു​വ​ട്ടം മൊ​ഴി​ചൊ​ല്ലി മു​ത്ത​ലാ​ക്കി​ലൂ​ടെ വി​വാ​ഹ​ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന ഭ​ര്‍​ത്താ​വി​ന് മൂ​ന്നു വ​ര്‍​ഷം ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന മു​സ്‌​ലിം വ​നി​താ വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ ബി​ല്ലി​ന്മേ​ല്‍ (മു​ത്ത​ലാ​ക്ക് നി​രോ​ധ​ന ബി​ല്‍) രാ​ജ്യ​സ​ഭ​യി​ല്‍ പാസായി. ബി​ല്ലി​ന്മേ​ലു​ള്ള ഭേ​ദ​ഗ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​ള്ളി. 84നെ​തി​രെ 100 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​ല്ലി​ന്മേ​ലു​ള്ള ഭേ​ദ​ഗ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​ള്ളി​യ​ത്. 

ബി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യി​രു​ന്നു. 82 നെ​തി​രേ 303 പേ​രു​ടെ വോ​ട്ടോ​ടെ​യാ​യി​രു​ന്നു ബി​ല്‍ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്.