നിർധന കുടുംബത്തിന് ചികിത്സ സഹായവുമായി ആസ്ക് ആലംപാടിആലംപാടി, (ജൂലൈ 9, 2019, www.kumblavartha.com) ●ആലംപാടി ഗവർമെന്റ് ഹൈർ സെക്കണ്ടറി  സ്കൂളിനടുത്ത് വാടക വീട്ടിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ ഗൃഹനാഥൻ വൃക്കയിലെ കല്ല് തിരിച്ചറിയുവാൻ വൈകിയത്‌ കാരണം ഗുരുതരമായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്ന് ആലംപാടി ആർട്‌സ് & സ്പോർട്സ്ക്ലബ്ബ് (ആസ്ക് ആലംപാടി) ജിസിസി കാരുണ്യവർഷം ചികിത്സ സഹായം നൽകി. ആസ്ക് ജിസിസി അംഗം അസീസ് കാസി ക്ലബ്ബ് പ്രസിഡന്റ് അൽത്താഫ് സി എ യ്ക് കൈമാറി.
അബ്ബാസ് ഖത്തർ, ഗപ്പു ആലംപാടി, കാദർ( കാഹു)തുടങ്ങിയവർ സംബന്ധിച്ചു.
keyword : treatment-destitute-family-ask-alambadi