പുഴയിൽ മുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തുന്നതിനിടെ മരണപ്പെട്ട സഖാവ് അജിത് കുമാറിന്റെ വീടിന് തറക്കല്ലിട്ടു


കുമ്പള : പുഴയിൽ മുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തുന്നതിനിടെ മരണപ്പെട്ട സഖാവ് അജിത് കുമാറിന്റെ വീടിന് തറക്കല്ലിട്ടു. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയാണ് വീട് നിർമ്മിച്ച് നൽകുന്നത്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമാണ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എച് കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം രഘു ദേവൻ മാസ്റ്റർ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സജിത്ത്, ഏരിയ സെക്രട്ടറി സി.എ സുബൈർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.