ബാംബു പദ്ധതിക്ക് മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്തിലും തുടക്കമായിമൊഗ്രാൽ പുത്തൂർ, (ജൂലൈ 13, 2019, www.kumblavartha.com) ●ഗ്രാമ പഞ്ചായത്തുകളില്‍ മുളത്തൈകൾ  നട്ടുപിടിപ്പിച്ച് കാസര്‍കോടിനെ ദഷിണേന്ത്യയുടെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്ന ദൗത്യത്തിന് മൊഗ്രാൽ പുത്തൂർ  പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഭൂഗര്‍ഭജലം അനുദിനം കുറഞ്ഞുവരുന്ന ഭീതിതമായ ഒരവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്.  ഭൂജലം വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കർമ്മ പദ്ധതി പ്രകാരമാണ് മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്ത് പരിപാടി സംഘടിപ്പിച്ചത്
നാടിന്റെ പുരോഗതിക്കും പ്രകൃതി സംരക്ഷണത്തിനുമായി  ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, വിവിധ വകുപ്പ് ജീവനക്കാർ, സാമൂഹ്യ പ്രവർത്തകർ കൈകോർത്തു.എൻ എ നെല്ലിക്കുന്ന് എം.എൽ എ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.എ ജലീൽ അധ്യക്ഷത വഹിച്ചു.
keyword : started-Bamboo-project-Mogral-puthur-Grama-Panchayat