മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; കുമ്പള സ്വദേശിയടക്കം രണ്ട് പേർ മംഗളൂറുവിൽ പിടിയിൽ

Related image

മംഗളൂരു: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേർ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കുമ്പള, കാസര്‍കോട് സ്വദേശികളായ രണ്ടു പേരാണ് പിടിയിലായത്.

ദുബൈയില്‍ നിന്നുമെത്തിയ കുമ്പള സ്വദേശിയില്‍ നിന്നും 22.82 ലക്ഷം രൂപ വിലവരുന്ന 652 ഗ്രാം സ്വര്‍ണവും, കാസര്‍കോട് സ്വദേശിയില്‍ നിന്നും 11.17 ലക്ഷം രൂപ വിലവരുന്ന 422 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.