തിരുവനന്തപുരം-കാസര്‍കോഡ്‌ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോഡ്‌ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു . മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അലൈന്‍മെന്റ് അംഗീകരിച്ചത്. ഇതനുസരിച്ച്‌ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും ഹൈസ്പീഡ് സര്‍വീസ് ആരംഭിക്കും .

തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ളതില്‍ നിന്ന് മാറി പുതിയ ലൈന്‍ നിര്‍മിക്കും . തിരൂര്‍ മുതല്‍ കാസര്‍കോഡ് വരെ നിലവിലെ ലൈന് സമാന്തരമായി പുതിയ ലൈന്‍ സ്ഥാപിക്കാനാണ് തീരുമാനം.

ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് മന്ത്രിസഭ ഉടന്‍ തന്നെ അംഗീകാരം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . കൊച്ചുവേളിയില്‍ ഇതിനായി പുതിയ റെയില്‍വേസ്റ്റേഷന്‍ സമുച്ചയം തുടങ്ങും . ഒന്‍പതോളം പുതിയ സ്റ്റേഷനുകളാണ് നിര്‍മിക്കാന്‍ പോകുന്നത്.