ബന്തിയോട് കനത്ത മഴയെ തുടർന്ന് റോഡ് ഇടിഞ്ഞ് കുളത്തിലേക്ക് വീണു


ബന്തിയോട്: ബന്തിയോട് ചിന്നമുഗറിൽ കനത്ത മഴയിൽ റോഡ് ഇടിഞ്ഞ് കുളത്തിലേക്ക് വീണു. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപെട്ടു. മംഗല്‍പാടി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍പെട്ട ബി സി റോഡിനെ പാച്ചാണിയുമായി ബന്ധിപ്പിക്കുന്ന റോഡിലെ ചിന്നമുഗറിലാണ് റോഡ് ഇടിഞ്ഞത്. ഒന്നരമാസം മുമ്പാണ് ഈ റോഡ് ടാര്‍ ചെയ്തത്. മഴ അവസാനിക്കാതെ റോഡ് പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചു.