
പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ആര് എസ് എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത 210/2017 കേസില്‍ ഐ പി സി 450, 302, ആര്/ഡബ്ല്യു 34 ഐ പി സി എന്നീ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. കേസില്‍ 90 ദിവസത്തിന് മുമ്പ് 1000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചത്. തളിപ്പറമ്പ് സി ഐയും ഇപ്പോള്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി യുമായ പി കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.