ചെങ്കല്ല് തൊഴിലാളികൾ മുതലാളിമാരുടെ ഏകപക്ഷീയ നിലപാടിനെതിരെ പണിമുടക്കിനീർച്ചാൽ, (ജൂലൈ 5, 2019, www.kumblavartha.com) ●ചെങ്കല്ല് ക്വാറി മുതലാളിമാരുടെ ഏകപക്ഷീയ നിലപാടിനെതിരെ തൊഴിലാളികൾ പണിമുടക്കി സമരത്തിനിറങ്ങി.ബേള, നീർച്ചാൽ വില്ലേജിലെ ചെങ്കല്ല് ക്വാറി തൊഴിലാളികളാണ് ബുധനാഴ്ച്ച പണിമുടക്കിയത്. 70 ഓളം ചെങ്കല്ല് ക്വാറികള്‍ പ്രവൃത്തിച്ച് വരുന്നു. ഓരോ ക്വാറിയിലും  രണ്ടും, മൂന്നും ചെങ്കല്ല് വെട്ട് യന്ത്രങ്ങളും 20 ൽ കൂടുതൽ തൊഴിലാളികളും ജോലി ചെയ്ത് വരുന്നത്. എന്നാൽ ഒരു ക്വാറിയിൽ ഒരു യന്ത്രവും ഏഴ് തൊഴിലാളികൾ മാത്രം മതിയെന്ന മുതലാളിത്വ ഏകപക്ഷീയ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കൂടുതൽ തൊഴിലാളികളെ പുറത്താക്കാനുള്ള ശ്രമത്തിനെതിരെ തൊഴിലാളികൾ സമരം സജീവമാക്കാൻ ഒരുങ്ങിയത്. നേരത്തെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വന്നതോടെ മുതലാളിമാരും തൊഴിലാളികളും സംയുക്തമായി എടുത്ത രേഖാമൂലമുള്ള തീരുമാനമുണ്ട്. തൊഴിലാളികളുമായി ആലോചിക്കാതെ തീരുമാനം എടുക്കാൻ കഴിയില്ല. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് മുതലാളിമാർ സ്വീകരിച്ചത്.  തൊഴിലാളികളെ പിരിച്ച് വിടാനുള്ള ശ്രമത്തെ ചെറുത്ത് തോൽപിക്കാൻ തൊഴിലാളികൾ രംഗത്ത് വന്നത്. എല്ലാ തൊഴിലാളികൾക്കും ജോലി നൽകുക അനധികൃത ക്വാറികൾ അടച്ച് പൂട്ടുക എന്ന മുദ്രാവാക്യമാണ് സമരം മുന്നോട്ട് വെക്കുന്നത്. സംഭവത്തിൽ സി.ഐ.ടി.യു ഇടപെട്ട് സമരം ശക്തമാക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച്ച വീണ്ടും യോഗം ചേർന്ന് തുടർസമരം തീരുമാനിക്കും. പുതുക്കോളിയിൽ നടന്ന യോഗത്തിൽ ഭാസ്ക്കര അധ്യക്ഷത വഹിച്ചു. കെ ജഗനാഥഷെട്ടി, സി.എച്ച് ശങ്കരൻ സംസാരിച്ചു. ഗോപാല കേര സ്വാഗതം പറഞ്ഞു.
keyword : red-stone-workers-went-on-strike-against-unilateralist-position-capitalists