ഒലിവ് ക്ലബ് ബംബ്രാണ പരിസ്ഥിതി ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചുബംബ്രാണ, (ജൂലൈ 15, 2019, www.kumblavartha.com) ● ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും ശുചീകരിക്കുന്നതിനും യുവ ജനങ്ങളെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവൺമൻ്റ് നടപ്പിലാക്കുന്ന ഇൻ്റേൺഷിപ്പ് പ്രോഗ്രാം സ്വച്ഛ് ഭാരത്  സമ്മർ ഇൻ്റേൺഷിപ്പ് 2.0 - ൻ്റെ ഭാഗമായി നെഹറു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ ക്ലബ്ബുകളും NCC / NSS യൂണിറ്റുകളെയും കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയോടനുബന്ധിച്ച് ഒലിവ് ആർട്സ് & സ്പോർട്സ് ക്ലബ് ബംബ്രാണ ജുലൈ 14 ഞായറാഴ്ച പരിസ്ഥിതി ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് ക്ലബ് പരിസരം, ബംബ്രാണ ജി ബി എൽ പി സ്കൂൾ പരിസരം, ജംക്ഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി.

ക്യാമ്പിന് ക്ലബ് പ്രസിഡന്റ് ഷാജഹാൻ  നമ്പിടി നേതൃത്വം നൽകി. പരിപാടിയിൽ ക്ലബിന്റെ കമ്മിറ്റി ഭാരവാഹികളും ക്ലബ് അംഗങ്ങളും മറ്റു യുവാക്കളും കുട്ടികളും പങ്കെടുത്തു.
keyword : olive-club-bambrana-conducted-Environmental-sanitation-camp