എം എസ് എഫ് ഹബീബ് എഡ്യൂക്കേഷണൽ സ്കോളർഷിപ്പ് വിതരണം ചെയ്തു


കാസറഗോഡ്: എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ചു ജില്ലയിലെ കോളേജുകളിൽ ഹബീബ് എഡ്യൂക്കേഷണൽ സ്കോളർഷിപ്പ് വിതരണം ചെയ്തു എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിൽ യൂണിറ്റ് ജനറൽ സെക്രട്ടറി അജ്മൽ മിർഷാന് ജില്ലാ ജനറൽ സെക്രെട്ടറി ഇർഷാദ് മൊഗ്രാലും ഐ എഛ് ആർ ഡി കോളേജ് കുമ്പളയിൽ മഞ്ചേശ്വർ മണ്ഡലം പ്രസിഡന്റ് സവാദ് അംഗഡിമൊഗറും തൃക്കരിപ്പൂർ ടാസ്ക് കോളേജിൽ ജില്ലാ കമ്മിറ്റിഅംഗം റാഹിൽ പെരുമ്പട്ടയും കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ ജില്ലാ വൈസ് പ്രസിഡന്റ് നവാസ് കുഞ്ചാർ,പെരിയ അംബേദ്‌കർ കോളേജിൽ യൂണിറ്റ് ഭാരവാഹികൾ പ്രിൻസിപ്പാൾ ഡോക്ടർ സി ബാലൻ മാസ്റ്റർക്കും പടന്നക്കാട് സി കെ നായർ കോളേജിൽ യൂണിറ്റ് ഭാരവാഹികൾ പ്രിൻസിപ്പലിനും പടന്ന ഷറഫ് കോളേജിൽ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദിൻ തങ്ങൾ,തൃക്കരിപ്പൂർ രാജീവ് ഗാന്ധി കോളേജിൽ ജില്ലാ കമ്മിറ്റിഅംഗം മഷൂദ് താലിചാലം ഗവണ്മെന്റ് കോളേജ് ഉദുമയിൽ ജില്ലാ സെക്രട്ടറി സയ്യിദ് താഹ തങ്ങളും സ്കോളർഷിപ്പ് കൈമാറി