എഴുത്തുകാരനും മുസ്‌ലിം ലീഗ് നേതാവുമായ എം.ഐ തങ്ങള്‍ അന്തരിച്ചു
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന എം.ഐ തങ്ങള്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്തനായിരുന്നു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. കേരളഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഫുള്‍ ടൈം മെമ്പറായിരുന്നു.