മാന്യയിൽ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു


കാസറഗോഡ് : മാന്യയിൽ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ആലംപാടി ബാഫഖി നഗറിലെ ഷാഫിയുടെ മകന്‍ ഖാദര്‍ (18), ബെള്ളൂറടുക്കയിലെ മുഹമ്മദിന്റെ മകന്‍ സാലി (17) എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്.

അവധി ദിവസമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 30 ഓളം ആളുകളാണ് കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ മുങ്ങുകയായിരുന്നുവെന്നും എന്നാല്‍ മുങ്ങിത്താഴ്ന്ന ശേഷം അവരോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പറയുമ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.