ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്


കാസര്‍കോട്: കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന എറണാകുളം സ്വദേശി വര്‍ഗീസ്, കോഴിക്കോട് സ്വദേശി റാഫി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം. മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.