'കുട്ടിയും കോലും' ലീഗ് ടൂർണമെൻറ് ഓഗസ്റ്റ്. 15 മുതൽ 18 വരെ


കുമ്പള : 'കുട്ടിയും കോലും' ലീഗ് ടൂർണമെൻറ് ഓഗസ്റ്റ് 15 മുതൽ 18 വരെ  കുമ്പള ജി എസ് ബി എസ് എസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും. കമ്പിപട്ടാളം കൂട്ടായ്മയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.  പരിപാടിയുടെ ലോഗോ പ്രകാശനം ബുധനാഴ്ച നടന്ന ചടങ്ങിൽ മുൻ സന്തോഷ് ട്രോഫി താരം വിജയനും, കുമ്പള ഗവൺമെൻറ് ഹൈസ്കൂൾ പിടിഎ മാസ്റ്റർ സഫീറും ചേർന്ന് പ്രകാശനം ചെയ്‌തു.