കഞ്ചിക്കട്ട - കോട്ടേക്കാർ റോഡ്‌ തകർന്ന് തരിപ്പണം; കാൽനട യാത്രപോലും ദുഷ്കരമെന്ന് നാട്ടുകാർ

കുമ്പള: കുമ്പള പഞ്ചായത്ത്‌ പത്താം വാര്‍ഡായ ഇച്ചിലമ്പാടിയിലെ കഞ്ചിക്കട്ട - കോട്ടേക്കാര്‍ റോഡ്‌ തകര്‍ന്നു. നിരവധി വാഹനങ്ങള്‍ സഞ്ചരിച്ചിരുന്ന ഈ റോഡില്‍ കാല്‍നട യാത്രപോലും ഇപ്പോള്‍ ദുഷ്‌ക്കരമായിരിക്കുകയാണെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.   റോഡിന്റെ ശോചനീയാവസ്ഥ ദീര്‍ഘകാലമായി ഗ്രാമസഭകളില്‍ നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പണമില്ലെന്ന പല്ലവിയാണ്‌ അധികൃതർ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.