മുംബൈയില്‍ കനത്ത മഴ; ഗതാഗത സംവിധാനങ്ങൾ താറുമാറായി, 11 വിമാനങ്ങള്‍ റദ്ദാക്കി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Image result for mumbai flood

മുംബൈ : കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈ നഗരത്തെ വെള്ളത്തിനിടിയിലാക്കി. പതിനൊന്ന് വിമാനങ്ങള്‍ റദ്ദാക്കി. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചിലത് വൈകിയെത്തുകയും ചെയ്തു. 700 ലധികം യാത്രക്കാരുമായി പുറപ്പെട്ട ട്രെയിന്‍ ശക്തമായ മഴയെ തുടര്‍ന്ന് ബഡ്‌ലാപൂരില്‍ കുടുങ്ങി. മുംബൈ-കോലാപൂര്‍ മഹാലക്ഷ്മി എക്സപ്രസാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് ബോട്ടുകളും പുറപ്പെട്ടിട്ടുണ്ട്. ആറടിയോളം വെള്ളക്കെട്ടാണ് ട്രെയിനിന് ചുറ്റും രൂപപ്പെട്ടത്. ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാര്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പങ്കുവെച്ചിരുന്നു.

നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡിന്റെ വിവിധ ഭാഗങ്ങള്‍, വൈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയിലാണെന്നാണ് വിവരം. സാധാരണ നിലക്ക് തന്നെ വലിയ ഗതാഗത ഈ പാതകളിൽ കനത്ത മഴയും ഇരുട്ട് മൂടിയ അന്തരീക്ഷവും കൂടുതല്‍ ദുഷ്‌കരമാക്കുന്നതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച വൈകീട്ടോടെ നഗരത്തിലെ മഴയുടെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു.
Image