മാലിന്യ ശേഖരണ പദ്ധതിയായ ഹരിത കർമ്മ സേനയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാരായണമംഗലത്ത്കുമ്പള : (ജൂലൈ 10, 2019, www.kumblavartha.com) ●കുമ്പള ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കാൻ തരം തിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനു പഞ്ചായത്തിൽ രൂപീകൃതമായ ഹരിത കർമ്മ സേനയുടെ പഞ്ചായത്തു തല ഉത്ഘാടനം പതിനൊന്നാം വാർഡിലെ നാരായണമംഗലം സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.

പുണ്ഡരീകാക്ഷ നിർവഹിച്ചു. വാർഡ് മെമ്പർ മുരളീധര യാദവ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തു മെമ്പർ സത്യശങ്കര ഭട്ട് മുഖ്യാതിഥിയായി. പഞ്ചായത്തു സെക്രട്ടറി ജയൻ ഹരിതകർമ്മസേനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ചന്ദ്രൻ 'പ്ലാസ്റ്റിക്കും ആരോഗ്യവും' എന്ന വിഷയം അവതരിപ്പിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ബാലചന്ദ്രൻ.സി.സി,  
സി.ഡി.എസ് ചെയർപേഴ്സൻ സബൂറ, ഹെഡ്മിസ്ട്രസ് ഇൻചാർജ്
മെബുല മെരിറ്റ ഡിസൂസ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ആശവർക്കർ നാഗവേണി സ്വാഗതവും പഞ്ചായത്തു വി.ഇ.ഒ. ആര്യ നന്ദിയും പറഞ്ഞു