റോഡരികിലെ മരത്തില്‍ തൂങ്ങി മരിച്ചു


കാസര്‍കോട്, (ജൂലൈ 3, 2019, www.kumblavartha.com) ● റോഡരികിലെ മരത്തില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൗക്കി കല്ലങ്കൈയിലെ ബാലസുബ്രഹ്മണ്യനെ (57)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെ വഴിയാത്രക്കാരാണ് ഒരാളെ റോഡരികിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി അന്വേഷണം നടത്തിയപ്പോഴാണ് മരിച്ചത് കല്ലങ്കൈ സ്വദേശിയായ ബാലസുബ്രഹ്മണ്യനാണെന്ന് വ്യക്തമായത്.

മാനസിക പ്രയാസം കാരണം തൂങ്ങിമരിച്ചതാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

ഭാര്യ : അരുണാക്ഷി. മക്കൾ : അഭി, പുരുഷോത്തമൻ, പുഷ്പരാജ്, സുപ്രീത. മരുമകൻ : ശരത്ത്.
keyword : hanged-road-side-tree