മെഡിസിറ്റി ഹെൽത്ത് കെയറിന്റെയും ആശ്രയ കുമ്പളയുടെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


കുമ്പള  (ജൂലൈ 20 , 2019, www.kumblavartha.com) ●മെഡിസിറ്റി ഹെൽത്ത് കെയറിന്റെയും കുമ്പളയിലെ ഓൺ ലൈൻ കൂട്ടായ്മയായആശ്രയ കുമ്പളയുടെയും  ആഭിമുഖ്യത്തിൽ ജൂലൈ 21  ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
          രാവിലെ  9.30 മണി മുതൽ ഉച്ച 2.30 വരെ  നടക്കുന്ന ക്യാമ്പിൽ മംഗളൂരുവിലെ പ്രശസ്തരായ ഡോക്ടർമാർ സംബന്ധിക്കും. ജനറൽ ഫിസിഷ്യൻ, പ്രമേഹ രോഗം,  ഗൈനക്കോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റുകളുടെ  സേവനം ലഭ്യമാകും. കൂടാതെ നൂറു പേർക്ക് സൗജന്യ ക്രിയാറ്റിനിൻ, ഷുഗർ,  കൊളസ്ട്രോൾ ടെസ്റ്റുകളും നൂറു പേർക്ക് ഹെൽത്ത് കാർഡ് വിതരണവും ഉണ്ടായിരിക്കും.
നിരവധി ജീവകാരുണ്യ  നടത്തിയിട്ടുള്ള കുമ്പളയിലെ കൂട്ടായ്മയാണ് ആശ്രയ കുമ്പള. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹത്തിലെ പാവട്ടവരും ദാരിദ്ര്യം രോഗം തുടങ്ങിയവ മൂലം ദുരിതമനുഭവിക്കുന്നവരുമായജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനു പരിശ്രമിക്കുന്ന കൂട്ടയമായാണ് ആശ്രയ കുമ്പളയെന്ന്  സംഘടനയുടെ ഗ്രൂപ്പ് അഡ്മിൻ നവാസ് കുണ്ടങ്കേരടുക പറഞ്ഞു.
         വാർത്ത സമ്മേളനത്തിൽ ആശ്രയ കുമ്പള പ്രവർത്തകരായ നവാസ്, ഫസൽ റഹ്മാൻ, മെഡിസിറ്റി ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഹരിപ്രസാദ്, ത്വാഹ എന്നിവർ സംബന്ധിച്ചു