ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേർ മംഗളൂറുവിൽ പിടിയിൽ; ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു


മംഗളൂരു :ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ  രണ്ട് പേർ മംഗളൂറുവിൽ പിടിയിലായി. ഹെബ്രി ബെളഞ്ചെയിലെ കിരൺ (26), സുമ (29) എന്നിവരെയാണു ഹെബ്രി പൊലീസ് അറസ്റ്റു ചെയ്തത്. ഹെബ്രിയിലെ ഒരു പുരോഹിതനിൽ നിന്നു പണം തട്ടിയ കേസിലാണു പിടിയിലായത്. 26000 രൂപയും കാറും മാരകായുധങ്ങളും ഇവരിൽ നിന്നു പിടിച്ചെടുത്തു. 

കൂട്ടു പ്രതികളായ കാർക്കിയിലെ മഞ്ജുനാഥ് (34), ഭാര്യ ലക്ഷ്മി (26) എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കുന്ദാപുരം തല്ലൂരിലെ ഒരു ഡോക്ടറിൽ നിന്നും ജിന്നാടിയിലെ ഒരു സംരംഭകനിൽ നിന്നും ഹൊസങ്കടിയിലെ ഒരു ജോത്സ്യനിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയതായി ഇവർ മൊഴി നൽകി. ഗോലിയങ്ങാടിയിലെ ഒരു ഡോക്ടറിൽ നിന്നു പണം തട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല