മുന്‍ കേന്ദ്രമന്ത്രി ജയ്​പാല്‍ റെഡ്ഡി അന്തരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്​പാല്‍ റെഡ്ഡി(77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാം യു.പി സര്‍ക്കാറിന്‍െറ കാലത്ത്​ ശാസ്​ത്രസാ​ങ്കേതിക വകുപ്പ്​ മന്ത്രിയായിരുന്നു. നഗരകാര്യം, പെട്രോളിയം വകുപ്പുകളും കൈകാര്യം ചെയ്​തിട്ടുണ്ട്​.

1942ല്‍ ജനിച്ച ജയ്​പാല്‍ റെഡ്ഡി വിദ്യാര്‍ഥി രാഷ്​ട്രീയത്തിലൂടെയാണ്​ പൊതു പ്രവര്‍ത്തന രംഗത്തേക്ക്​ എത്തുന്നത്​. ഒസ്​മാനിയ യൂനിവേഴ്​സിറ്റിയിലായിരുന്നു അദ്ദേഹം രാഷ്​ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്​. 1970കളില്‍ ജയ്​പാല്‍ റെഡ്ഡി കോണ്‍ഗ്രസ്​ എം.എല്‍.എയായി.

അടിയന്തരാവസ്ഥകാലത്ത്​ ഇന്ദിരാഗാന്ധിക്കെതിരെ പ്രതിഷേധിച്ച്‌​ ജയ്​പാല്‍ റെഡ്ഡി ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട്​ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജനതാദള്‍ പക്ഷത്ത്​ നിലയുറപ്പിച്ചു. ഫെഡറല്‍ മുന്നണി സര്‍ക്കാറിലും അദ്ദേഹം മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്