കാസറഗോഡ് : പനി ബാധിച്ച് മകനും മകളും മരിച്ച സംഭവത്തിൽ മാതാപിതാക്കളുടെ രക്ത സാമ്പിളുകൾ പൂനെയിലേക്ക് പരിശോധനക്കയച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളായ കുട്ടികള്‍ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് മരണപ്പെട്ടത്. കന്യംപാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ കുട്ടികളാണ് മരിച്ചത്. എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുല്‍ മുന്‍ത്തഹ ഇന്നലെ മരിച്ചിരുന്നു. 4 വയസ് പ്രായമായ മകന് സിനാന് ഇന്ന് രാവിലെയാണ് മരിച്ചത്.
കുട്ടികളുടെ പനി മരണ കാരണം തേടി മെഡിക്കല്‍ സംഘം, വീടുകളിലെത്തി പരിശോധന നടത്തുകയും നിരീക്ഷണത്തില്‍ കഴിയുന്ന മാതാവിന്റെയും പിതാവിന്റെയും രക്തസാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനക്കയച്ചു. മരണം ഏത് അസുഖം ബാധിച്ചാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റിപോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം സംബന്ധിച്ചുള്ള സ്ഥിരീകരണം ലഭിക്കുകയുള്ളൂ.