മാന്യ കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായി; തിരച്ചിൽ തുടരുന്നു

നീര്‍ച്ചാല്‍: മാന്യ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ആലംപാടി ബാഫഖി നഗര്‍, ബെള്ളൂറടുക്ക പ്രദേശങ്ങളിലെ കുട്ടികളാണ് മുങ്ങിയതെന്നാണ് വിവരം. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

അവധി ദിവസമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 30 ഓളം ആളുകളാണ് കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ മുങ്ങുകയായിരുന്നുവെന്നും എന്നാല്‍ മുങ്ങിത്താഴ്ന്ന ശേഷം അവരോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പറയുമ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.