നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും

Image result for നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും

ന്യൂഡല്‍ഹി: നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. മെഡിക്കല്‍ കമ്മിഷന്‍ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കും. സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.

ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സംവിധാനത്തെ നശിപ്പിക്കുന്നതാണ് ബില്ലെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.  

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ചെലവ് കുത്തനെ ഉയര്‍ത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആക്ഷേപം.