
കൊച്ചി: ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. ദേശീയ മെഡിക്കല്കമ്മീഷന് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനെതിരെയാണ് പ്രതിഷേധം. 24 മണിക്കൂര്‍ പണിമുടക്കില്‍നിന്ന് അത്യാഹിതവിഭാഗങ്ങളെ ഒഴിവാക്കി.
ഭാരതത്തില്‍ മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് എതിരെ അതിശക്തമായി പ്രതികരിച്ച് കൊണ്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ബുുധനാഴ്ച രാജ്യവ്യാപകമായി 24 ണിക്കൂര്‍ മെഡിക്കല്‍ ബന്ദ് ആചരിക്കുന്നത്. ബില്‍ പിന്‍വലിക്കാത്ത പക്ഷം ശക്തമായ സമരപരിടികളുമായി മുന്നോട്ട് പോകുവാനാണ് ഐഎംഎയുടെ തീരുമാനം.