വിദ്യാഭ്യാസ- കായിക മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു


മൊഗ്രാൽ : നാടിന്റെ വിദ്യാഭ്യാസ-കായിക മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു. കർണാടകയിലെ ഹിംസിൽ എം.ബി.ബി.എസിന് മെറിറ്റ് സീറ്റിൽ പ്രവേശനം നേടി നാടിന്റെ അഭിമാനമുയർത്തിയ ഫൈറൂസ് ഹസീന എം. കെ, എസ്. എസ്. എൽ.സി പരീക്ഷയിൽ മൊഗ്രാൽ ഗവ.സ്കൂളിൽ നിന്നും എല്ലാ വിഷയത്തിലും A+ നേടി വിജയിച്ച ഫൗസിയ എം.കെ, ഖദീജത്ത് സുൽഫ കെ.എം, ബി.ടെക്കിന് എൻ. ഐ. ടി കാലിക്കറ്റിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ ഇർഷാദ് ഇബ്രാഹിം പെർവാഡ്, സി.ബി.എസ്.ഇ സീനിയർ സെക്കന്ററി പരീക്ഷയിൽ സൈക്കോളജിയിൽ മുഴുവൻ മാർക്ക് നേടിയ ആസിയ റിയ, കഴിഞ്ഞ വർഷത്തെ ജില്ലയിലെ മികച്ച സീനിയർ ഫുട്ബോൾ താരമായി ഡി എഫ് എ  തെരഞ്ഞെടുത്ത സിറാജ് റോണ്ടി എന്നിവരെയാണ് ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചത്.

വ്യവസായ പ്രമുഖൻ പി എം മുനീർ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എ.എം. സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.കുമ്പള ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എൻ.മുഹമ്മദലി, ഫാത്തിമ അബ്ദുല്ലകുഞ്ഞി, പഞ്ചായത്ത്‌ അംഗം വി.പി.അബ്ദുൽ ഖാദർ, ഇഖ്‌ബാൽ പള്ളം, പി.എ.ആസിഫ്, കെ.സി.സലീം, ടി.എം.ഷുഹൈബ്, എം.സി. അക്ബർ, സിദ്ദീഖലി മൊഗ്രാൽ, ഹസ്സൻ ബത്തേരി, നാസർ മൊഗ്രാൽ, എം. എം റഹ്മാൻ, അഷ്‌റഫ്‌ പെർവാഡ്, താജുദ്ദീൻ.എം, പി.എം.മുഹമ്മദ്‌കുഞ്ഞി, ഗൾഫ് കമ്മിറ്റി അംഗങ്ങളായ മനാഫ്.എൽ.ടി, പി.വി.അൻവർ, ടി. പി. അനീസ്, എം.എ ഇഖ്‌ബാൽ എന്നിവർ ചടങ്ങിന് ആശംസ നേർന്നു. മുൻ പ്രസിഡണ്ട് ടി.കെ.അൻവർ സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു. ഫൈറൂസ് ഹസീന, ഇർഷാദ് ഇബ്രാഹിം എന്നിവർ മറുപടി പ്രസംഗം നടത്തി.

ദേശീയവേദി സംഘടിപ്പിച്ച ലോകസഭ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ജന.സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതവും ട്രഷറർ എം.വിജയകുമാർ നന്ദിയും പറഞ്ഞു.