മംഗളൂരുവില്‍ ഡെങ്കിപ്പനി പടരുന്നു; പനി ബാധിച്ചവരുടെ എണ്ണം 306 ആയിImage result for denki fever

മംഗളൂരു: ജനങ്ങളില്‍ ആശങ്കനിറച്ച്‌ നഗരത്തില്‍ ഡെങ്കിപ്പനി പടരുന്നു. 306 പേർക്ക് പനി ബാധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞദിവസം 46 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 40 പേര്‍ മംഗളൂരു താലൂക്കിലുള്ളവരാണ്. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ 10 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 306 ആയി. ഈ വര്‍ഷം ഇതുവരെ 482 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈമാസം തന്നെ പത്തോളം പേര്‍ മരണപ്പെട്ടു.

പകര്‍ച്ചപ്പനി തടയാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും പനി പടരുന്നത് തടയാനാവാത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലാണ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൊതുക് വളരാന്‍ സഹായിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനത്തിനാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ഇതിന്റെഭാഗമായി വീടുകളിലും കെട്ടിടങ്ങളിലുമെല്ലാം പരിശോധന നടത്തുന്നുണ്ട്.