അപകട ഭീഷണി ഉയർത്തിയ മരച്ചില്ല വീണു :വഴിയാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
ബോവിക്കാനം, (ജൂലൈ 4, 2019, www.kumblavartha.com) ●വർഷങ്ങളോളം പഴക്കമുള്ള റോഡരികിലുള്ള മരത്തിന്റെ ചില്ല ഒടിഞ്ഞ് വീണ് വഴിയാത്രക്കാരൻ താലനാരിക്ക് രക്ഷപ്പെട്ടു . ബന്ധപ്പെട്ട അധികാരികൾക്ക് നിരന്തരം പരാതി അറിയിച്ചിട്ടും ഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റനുള്ള നടപടി എടുത്തില്ല . റോഡിന്റെ ഇരുവശത്തും അപകടം വിളിച്ച് വരുത്തുന്ന മരങ്ങൾ ഇനിയും ഉണ്ട് . ഈ വഴി നിത്യേന നൂറ് കണക്കിന് വിദ്യാർത്ഥികളടക്കം യാത്ര ചെയ്യാറുണ്ട് . അധികാരികൾ വേണ്ട നടപടികൾ കൈ കൊണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മർച്ചന്റ് യൂത്ത് വിംഗ് ബോവിക്കാനം യുണിറ്റ് അവശ്യപ്പെട്ടു . പ്രസിഡന്റ് ആശീഫ് ബദ്രിരിയ്യ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഹസൈൻ നവാസ് സ്വാഗതം പറഞ്ഞു. ഉല്ലാസ് പാണൂർ, അബ്ദുൾ റഹിമാൻ എംറീഡ് , ഹമീദ് മേഘ ,മുനീർ അറഫ ,മുക്രി മുനീർ ,രവി , സുരേഷ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു .
keyword : danger-tree-fell-traveler-miraculously-escaped